ശാന്തിഭവനില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം, അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാന്‍ കേരളം മുഴുവന്‍ ഇനി ഒരു നമ്പര്‍. വീടുകളില്‍ തനിച്ചു കഴിയുന്ന വൃദ്ധര്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം എത്തിക്കുന്നതിനായി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തുന്ന സംവിധാനമാണ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം.
വീടുകളില്‍ തനിച്ചു കഴിയുന്ന വൃദ്ധര്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം എത്തിക്കുന്നതിനായി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തുന്ന സംവിധാനമാണ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം. അടിയന്തര ഘട്ടങ്ങളില്‍ ശാന്തിഭവന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്നയാളുടെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ആ സ്ഥലത്തിന് ഏറ്റവും അടുത്തുള്ള ആംബുലന്‍സ് എത്തിക്കുന്ന സംവിധാനമാണിത്. ആരംഭ ഘട്ടത്തില്‍ തൃശൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം വൈകാതെ സംസ്ഥാനത്തെ മറ്റു ജില്ലകളിലും നിലവില്‍ വരും. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിലാണ് എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമിലേക്ക് എവിടെ നിന്നും ഏതു സമയത്തും വിളിക്കാന്‍ കഴിയും. ഇതിനായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഈ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങുന്ന സംവിധാനത്തിലേക്ക് കേരളത്തില്‍ എവിടെ നിന്നുമുള്ള ആംബുലന്‍സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations