Shanthibhavan Palliative Hospital - The First Palliative Hospital in India

വടക്കാഞ്ചേരിയില്‍ അഭയം - ശാന്തിഭവന്‍ ന്യായവില ഫാര്‍മസി തുറന്നു

"വടക്കാഞ്ചേരിയില്‍ അഭയം - ശാന്തിഭവന്‍ ന്യായവില ഫാര്‍മസി തുറന്നു" അഭയം - ശാന്തിഭവന്റെ വടക്കാഞ്ചേരിയിലെ പാലിയറ്റീവ് ആന്റ് മെഡിക്കല്‍ റീജിണല്‍ സെന്ററില്‍ ന്യായവില ഫാര്‍മസി തുറന്നു.

"വടക്കാഞ്ചേരിയില്‍ അഭയം - ശാന്തിഭവന്‍ ന്യായവില ഫാര്‍മസി തുറന്നു"

അഭയം - ശാന്തിഭവന്റെ വടക്കാഞ്ചേരിയിലെ പാലിയറ്റീവ് ആന്റ് മെഡിക്കല്‍ റീജിണല്‍ സെന്ററില്‍ ന്യായവില ഫാര്‍മസി തുറന്നു. എല്ലാവിധ ബ്രാന്റഡ്, ജനറിക് മരുന്നുകളും ഈ ഫാര്‍മസിയില്‍ നിന്നും കമ്പനി വിലയ്ക്ക് ലഭിക്കും. വടക്കാഞ്ചേരി ഫൊറോന പള്ളി വികാരി റവ.ഫാ. ഫ്രാന്‍സീസ് തരകന്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ സോമനാരായണന്‍, കൗണ്‍സിലര്‍ പ്രിന്‍സ് ചിറയത്ത്, മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി എന്‍ ഗോകുലന്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ഏരിയ പ്രസിഡന്റ് ജോസ് വി എ, ചീഫ് കോര്‍ഡിനേറ്റര്‍ ജോസഫ് ചിറ്റിലപ്പിള്ളി, കോര്‍ഡിനേറ്റര്‍ വിന്‍സെന്റ് സി സി തുടങ്ങിയവര്‍ സംസാരിച്ചു.

 

 

 

 

 

 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together