കിടപ്പുരോഗികള്‍ക്ക് വീടുകളിലിരുന്ന് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാം, ടെലികാര്ട്ട് സിസ്റ്റത്തിന്റെ സൗജന്യ സേവനം ശാന്തിഭവനില്‍.
*കിടപ്പുരോഗികള്‍ക്ക് വീടുകളിലിരുന്ന് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാം, ടെലികാര്ട്ട് സിസ്റ്റത്തിന്റെ സൗജന്യ സേവനം ശാന്തിഭവനില്‍*
ആശുപത്രിയിലേക്കോ ഡോക്ടറുടെ അടുത്തേക്കോ പോകാതെ എവിടെ നിന്നും ഡോക്ടറെ കള്‍സള്‍ട്ട് ചെയ്യാനുള്ള അത്യാധുനിക പരിശോധന സംവിധാനമയ ടെലികാര്ട്ട് ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിലെത്തി. ഈ സംവിധാനത്തിലൂടെ രോഗിയും ഡോക്ടറും നേരില്‍ കാണാതെയാണ് പരിശോധന. എന്നാല്‍ നേരില്‍ പരിശോധിക്കുന്നതു പോലെ ഹൃദയമിടിപ്പും നാഡിമിടിപ്പും രക്തസമ്മര്‍ദ്ദവും താപനിലയുമൊക്കെ ടെലികാര്ട്ട് സംവിധാനത്തിലൂടെ ഡോക്ടര്‍ക്ക് നേരിട്ടറിയാന്‍ കഴിയും. സ്റ്റെതസ്കോപ്പ് ഉള്‍പ്പടെയുള്ള പരിശോധന ഉപകരണങ്ങള്‍ രോഗിയുടെ അടുത്തെത്തിച്ച് നഴ്സിന്റെ സഹായത്തോടെയാണ് ഡോക്ടര്‍ പരിശോധന നടത്തുക. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ ഡിജിറ്റലായി തന്നെ സൂക്ഷിക്കാനുമാവും. ഇന്ത്യയില്‍ തന്നെ അധികം പരിചയമില്ലാത്ത ഈ സംവിധാനമാണ് ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ അതരിപ്പിക്കുന്നത്. കിടപ്പുരോഗികള്‍ക്ക് സൗജന്യമായാണ് ടെലികാര്ട്ട് സേവനം നല്‍കുന്നത്.
ടെലികാര്ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം ഖത്തറില്‍ നിന്നും ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ പേട്രണ്‍ ഡോ. മോഹന്‍ തോമസ് നിര്‍വ്വഹിച്ചു. സൂം മീറ്റിംഗ് സോഫ്റ്റ് വെയറിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ആശീര്‍വ്വാദകര്‍മ്മം തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ടെലികാര്ട്ടിന്റെ ഡെമോ സംഘടിപ്പിച്ചു. പല്ലിശ്ശേരി ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിലെ രോഗിയെ് ഉദ്ഘാടകന്‍ കൂടിയായ ഡോ. മോഹന്‍ തോമസ് ഖത്തറില്‍ നിന്നും പരിശോധിച്ച് ചികിത്സ നിര്‍ദ്ദേശിച്ചു.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations