ആരോഗ്യപരവും രുചിയുമുള്ള ഭക്ഷണങ്ങള്‍ക്കായി സാന്‍ ഡാമിയാനോ ഹില്‍ടോപ്പ് കിച്ചന്‍. കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈവിദ്ധ്യമേറിയ ഭക്ഷണം ഒരുക്കാനായി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഒരുക്കുന്ന അത്യാധുനിക റസ്റ്ററന്റാണ് സാന്‍ ഡാമിയാനോ ഹില്‍ടോപ്പ് കിച്ചന്‍.
കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈവിദ്ധ്യമേറിയ ഭക്ഷണം ഒരുക്കാനായി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഒരുക്കുന്ന അത്യാധുനിക റസ്റ്ററന്റാണ് സാന്‍ ഡാമിയാനോ ഹില്‍ടോപ്പ് കിച്ചന്‍. കിടപ്പുരോഗികള്‍ക്ക് ആവശ്യമായ സ്പൂണ്‍ ഫീഡ് മുതല്‍ സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, തന്തൂരി തുടങ്ങി വൈവിധ്യമേറിയ ഏതു ഭക്ഷണവും ഹില്‍ടോപ്പ് കിച്ചനില്‍ ലഭിക്കും. ഏറ്റവും ഗുണമേന്മയേറിയ മായമില്ലാത്ത ഭക്ഷണം അത്ഭുതപ്പെടുത്തുന്ന വിലക്കുറവില്‍ ഇവിടെ നിന്നും ലഭിക്കും. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം സൗജന്യമാണ്. ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ പരിസരത്തുള്ളവര്‍ക്കും ഹില്‍ടോപ്പ് കിച്ചനില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കാനാവും. ഇത് കൂടാതെ കിടപ്പുരോഗികള്‍ക്കു വേണ്ടി ജന്മദിനങ്ങളിലും വിവാഹ വാര്‍ഷികങ്ങളിലും മറ്റും ആഘോഷം നടത്തുന്നവര്‍ക്കും ഹില്‍ടോപ്പ് കിച്ചന്റെ സേവനം ഉപയോഗപ്പെടുത്താനാവും. ഓരോ ആഘോഷം നടത്തുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട മെനു തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.
വൈവിധ്യമേറിയ ഭക്ഷണമൊരുക്കാനായി അത്യാധുനിക അടുക്കളയാണ് ശാന്തിഭവനില്‍ ഒരുങ്ങുന്നത്. അടുക്കളയിലേക്ക് ഇടതടവില്ലാതെ പാചക വാതകം ലഭിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റും ഒരുക്കുന്നുണ്ട്.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations