ശാന്തിഭവന് കൈത്താങ്ങായി ഡോണ്‍ ബോസ്കോ കോഓപ്പറേറ്റഴ്സ്
*ശാന്തിഭവന് കൈത്താങ്ങായി ഡോണ്‍ ബോസ്കോ കോഓപ്പറേറ്റഴ്സ്*
ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ കിടപ്പുരോഗികള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയ അത്യാധുനിക സംവിധാനമായ ടെലികാര്ട്ടിനുള്ള തുക സംഭാവന ചെയ്തത് മണ്ണുത്തിയിലെ ഡോണ്‍ ബോസ്കോ കോഓപ്പറേറ്റഴ്സ് അസോസിയേഷനാണ്. ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലില്‍ ചേര്‍ന്ന ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി ചെക്ക് ഏറ്റുവാങ്ങി.
ഇറ്റാലിയന്‍ വൈദീകനായ ഡോണ്‍ ബോസ്കോയാണ് 19 ആം നൂറ്റാണ്ടില്‍
ഡോണ്‍ബോസ്കോ കോഓപ്പറേറ്റഴ്സ് അസോസിയേഷന് സ്ഥാപിച്ചത് സലേഷ്യന്‍ പ്രീസ്റ്റ്സ്, സലേഷ്യന്‍ സിസ്്റ്റേഴ്സ് എന്നിവ സ്ഥാപിച്ച ശേഷമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന അസോസിയേഷന് ഓഫ് കോ ഓപ്പറേറ്റേഴ്സിന് രൂപം നല്‍കിയത്. ഓരോ സലേഷ്യന്‍ ഹൗസുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ടെലികാര്ട്ട് സംവിധാനത്തിനായി സാമ്പത്തിക സഹായം നല്‍കുന്നത് മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിലെ യൂണിറ്റാണ്. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 34 അംഗങ്ങളാണ് ഇപ്പോഴൂള്ളത്.
യുവാക്കള്‍ക്കും പ്രത്യേകിച്ച് ദരിദ്രരായവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് അസോസിയേഷന് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ നിരവധി ആണ്‍കുട്ടികള്‍ക്ക് സ്നേഹവും കരുതലും നല്കുകുന്നതിനൊപ്പം മാന്യമായ ജീവിതം നയിക്കാനും അവരെ സഹായിക്കുകയും ചെയ്യുന്നു. സ്കോളര്‍ഷിപ്പിലൂടെയും എന്ഡോവ്മെന്റുകളിലൂടെയും നിരവധി യുവാക്കളെ സഹായിക്കുന്നുണ്ട്. ശാന്തിഭവന് ഹോസ്പിറ്റല്‍ കിടപ്പുരോഗികള്‍ക്ക് ചെയ്യുന്ന സേവനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് ടെലികാര്ട്ട് സിസ്റ്റത്തിനുള്ള സ്പോണ്‍സര്‍ഷിപ്പ് നല്കാന് തീരുമാനിച്ചത്.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations