Shanthibhavan Palliative Hospital - The First Palliative Hospital in India

പല രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ ഓൺലൈനിലൂടെ പങ്കെടുപ്പിച്ച് ശാന്തിഭവന്റെ ഉദ്ഘാടന ചടങ്ങ് ചരിത്രമായി.

പല രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ ഓൺലൈനിലൂടെ പങ്കെടുപ്പിച്ച് ശാന്തിഭവന്റെ ഉദ്ഘാടന ചടങ്ങ് ചരിത്രമായി.

പല രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ
ഓണ്‍ലൈനിലൂടെ പങ്കെടുപ്പിച്ച് ശാന്തിഭവന്റെ
ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങ് ചരിത്രമായി.

മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളെ ഓണ്‍ലൈനില്‍ അണിനിരത്തി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ച ദേവദേയം അപ്പാര്‍ട്ട്്‌മെന്റിന്റെ ഉദ്ഘാടന ചടങ്ങ് ചരിത്രം കുറിച്ചു. സൂം മീറ്റിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഇറ്റലിയില്‍ നിന്നും ഖത്തറില്‍ നിന്നും വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ദേവദേയം എല്‍ഡര്‍ വില്ലേജിലെ അപ്പാര്‍ട്ട്‌മെന്റിന്റെയും ടെലികാര്‍ട്ട്, ടെലികോളിംഗ് സംവിധാനങ്ങളുടെ ഉദ്ഘാടനവുമാണ് മി്കച്ച ഏകോപനത്തോടെ നടത്തിയത്. അപ്പാര്‍ട്ട്്‌മെന്റ് ഉദ്ഘാടനം ചെയ്ത ശേഷം തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്.

ഇറ്റലിയിലെ കലാബ്രിയയിലെ എഫ് എസ സി സിസ്റ്റേഴ്‌സ് ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടെയാണ് ചടങ്ങിന് തുടക്കമായത്. ഓണ്‍ലൈനിലൂടെ നടക്കുന്ന ചടങ്ങുകള്‍ നിയന്ത്രിക്കാനായി അവതാരകനെയും നിയോഗിച്ചിരുന്നു. സാധാരണ ചടങ്ങുകള്‍ പോലെ തന്നെ കാര്യങ്ങള്‍ പുരോഗമിക്കുകയും അവതാരകന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പങ്കെടുത്തവരെ സമയാസമയങ്ങളില്‍ സംസാരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ചടങ്ങിന്റെ അദ്ധ്യക്ഷ പ്രസംഗം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും എഫ് എസ് സി കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറലുമായ സിസ്റ്റര്‍ മരിയ ക്യാര ഇറ്റലിയില്‍ നിന്നാണ് നടത്തിയത്. തുടര്‍ന്ന് ഷംഷാബാദില്‍ നിന്ന് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.

ആശുപത്രിയില്‍ ആരംഭിച്ച ടെലികാര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം ഖത്തറില്‍ നിന്നാണ് നടത്തിയത്. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ പേട്രണ്‍ ഡോ. മോഹന്‍ തോമസാണ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സൂം മീറ്റിംഗിലൂടെ ചടങ്ങില്‍ പങ്കെടുക്കാനായി ഐഡിയും പാസ് വേഡും നേരത്തെ തന്നെ വാട്ട്‌സാപ്പില്‍ ലഭ്യമാക്കിയിരുന്നു. സൂമിലൂടെ നടത്തിയ ഉദ്ഘാടന ചടങ്ങ് ശാന്തിഭവന്‍ ടിവിയുടെ യുട്യൂബ് ചാനലിലും തല്‍സമയം സംപ്രേഷണം ചെയ്തു.

ഒരാഴ്ചയ്ക്കു മുമ്പേ സൂം സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള മീറ്റിംഗിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗ്ണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂരിന്റെ നേതൃത്വത്തില്‍ വവലിയൊരു സംഘം ഇതിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together