Raised 14%
Goal: 4380000
Days Left: 221
ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിലെ കിടപ്പുരോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്നതിനാണ് ഫുഡ് ക്യാമ്പൈന് ആരംഭിച്ചത്. 1 ദിവസത്തെ മുഴുവന്‍ ഭക്ഷണത്തിന് ആവശ്യമായി വരുന്ന 12000 രൂപയെങ്കിലും സംഭാവന ചെയ്യുന്ന സ്നേഹ പദ്ധതിയാണിത്. 2020 ജൂണ്‍ 15 നാണ് ആദ്യമായി സൗജന്യ ഭക്ഷണ പദ്ധതിയിലേക്ക് ശാന്തിഭവന് ക്യാമ്പൈന് ആരംഭിച്ചത്. ഒത്തിരി പേര് കിടപ്പുരോഗികള്‍ക്ക് ഭക്ഷണം നല്‍കാനായി ആത്മാര്‍ത്ഥമായി സഹായിച്ചു. ജന്മദിനം, വിവാഹ വാര്‍ഷികങ്ങള്‍, മാമ്മോദീസ, നൂലുകെട്ട്, ഓര്‍മ്മ ദിനങ്ങള്‍ തുടങ്ങി വിവിധ ആഘോഷങ്ങളിലും ഓര്‍മ്മ പുതുക്കുന്ന ചടങ്ങുകളിലുമൊക്കെ ശാന്തിഭവനിലെ കിടപ്പുരോഗികളെ സ്നേഹപൂര്‍വ്വം ഓര്‍ത്തതിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. അടുത്ത വര്‍ഷത്തേക്കുള്ള ഫുഡ് ക്യാമ്പൈന് ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സഹായിച്ച എല്ലാവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുന്നതിനൊപ്പം കൂടുതല്‍ പേരെ ഈ സ്നേഹ പദ്ധതിയില്‍ അംഗങ്ങളാകാന്‍ സ്വാഗതം ചെയ്യുന്നു.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships