Shanthibhavan Palliative Hospital - The First Palliative Hospital in India
80G - Tax Exempted
Your contribution have helped us to serve 256 Days out of 365 Days ( 109 Days to serve)

RS. 1536586

Raised 70%

Goal: 2190000

Days Left: 201


SPONSORSHIP FOR FREE FOOD CAMPAIGN

ജന്മദിനത്തിലോ വിവാഹത്തിനോ വിവാഹ വാര്‍ഷികത്തിനോ ശാന്തിഭവനിലെ കിടപ്പുരോഗികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണം നല്‍കാമോ?


ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ കഴിയുന്ന കിടപ്പുരോഗികള്‍, കൂട്ടിരിപ്പുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ ദിവസവും സൗജന്യമായാണ് ഭക്ഷണം നല്‍കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നപ്പോഴും ഒരു നേരം പോലും സൗജന്യ ഭക്ഷണം മുടക്കിയിരുന്നില്ല. പക്ഷേ കൊറോണ കാലഘട്ടത്തില്‍ കൂട്ടം കൂടിയുള്ള ആഘോഷങ്ങളെല്ലാം വിലക്കിയിരിക്കുകയാണല്ലോ. ചുരുങ്ങിയ ബന്ധുക്കള്‍ മാത്രം പങ്കെടുത്തുകൊണ്ടുള്ള ആഘോഷങ്ങളേ നടക്കുന്നുള്ളൂ. ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ചതില്‍ നിന്ന് ചെറിയൊരു തുക നീക്കിവെച്ചാല്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിലെ കിടപ്പുരോഗികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണമെങ്കിലും നല്‍കാന്‍ കഴിയും. ഒരു ദിവസത്തെ ഭക്ഷണത്തിനായി ആകെ ചെലവ് വരുന്നത് 6000 രൂപയാണ്. ഈ തുക ശാന്തിഭവന് നല്‍കിയാല്‍ നിങ്ങളുടെ ആഘോഷങ്ങളുടെ തിളക്കം കൂടുകയേയുള്ളൂ. നിങ്ങളുടെ വിശേഷ ദിവസങ്ങള്‍ നേരത്തെ തന്നെ ആശുപതിയില്‍ അറിയിച്ച് ഭക്ഷണത്തിനുള്ള തുക വൈകാതെ തന്നെ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ വെബ്‌സൈറ്റിലെ പേമെന്റ് ഗേറ്റ് വേയിലൂടെ പണം കൈമാറാവുന്നതാണ്. ഓരോ ദിവസത്തെയു ഭക്ഷണത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുകയാണെങ്കില്‍ 365 ദിവസത്തില്‍ നിന്ന് ക്രമമായി ഓരോ നമ്പര്‍ കുറയുന്ന വിധത്തിലാണ് പേമെന്റ് ഗേറ്റ് വേ ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഉപയോഗപ്പെടുത്തുമല്ലോ.



 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships

Are you ready to volunteer?

Join our team today and let us bring a thousand smiles together