ശാന്തിഭവന് ഹൃദയതാളമൊരുക്കി ഹാര്‍ട്ട് ബീറ്റ്സ്
തൃശൂര്‍. ബംഗലൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാര്‍ട്ട് ബീറ്റ് ട്രോമ കെയറിന്റെ നേതൃത്വത്തില്‍ ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിലേക്ക് മരുന്നുകള്‍ സംഭരിച്ച് നല്കി. ബംഗലൂരിലെ തന്നെ മറ്റൊരു സന്നദ്ധ സംഘടനയായ കൈന്‍ഡ് ഹാര്‍ട്ടിന്റെ സഹായത്തോടെയാണ് കിടപ്പു രോഗികളുടെ ചികിത്സയ്ക്കായുളള മരുന്നുകള്‍ സംഭരിച്ചു നല്‍കിയത്. ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിനു വേണ്ടി സാന്ത്വന സ്പര്‍ശം എന്ന പേരിലാണ് മരുന്നുകളുടെ ശേഖരണം ഊര്‍ജ്ജിതമായി നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ബംഗലൂരു അടക്കമുളള മെട്രോ നഗരങ്ങളില്‍ നിന്നും ഹാര്‍ട്ട് ബീറ്റ് ട്രോമ കെയര്‍ അംഗങ്ങള്‍ മരുന്നുകള്‍ ശേഖരിച്ചു. ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലില്‍ ചേര്‍ന്ന ചടങ്ങില്‍ മരുന്നുകള്‍ കൈമാറി.
സിനിമാതാരം അഭിലാഷ് നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുധീര്‍ ഊരകം അദ്ധ്യക്ഷനായിരുന്നു. ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സിഇയുമായ റവ. ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി, ഹാര്‍ട്ട് ബീറ്റ് ട്രോമ കെയര്‍ സ്ഥാപകരായ നാദിര്‍ഷ, മുംതാസ്, കോര്‍ഡിനേറ്റര്‍മാരായ നൈന വിന്‍സെന്റ്, അഫ്സല്് തുടങ്ങിയവര്‍ സംസാരിച്ചു. ശാന്തിഭവന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിഞ്ഞ് ചുരുങ്ങിയ നാളുകള്‍ക്കുളളില്‍ തന്നെ ധാരാളം മരുന്നുകള്‍ എത്തിച്ച ഹാര്‍ട്ട് ബീറ്റ്സിന്റെ പ്രവര്‍ത്തകരെ ഫാ. ജോയ് കൂത്തൂര്‍ അഭിനന്ദിച്ചു. ശാന്തിഭവനു വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ പേരിലേക്ക് സേവന പ്രവര്‍ത്തനങ്ങള്‍ അറിയിക്കാനായി പരിശ്രമിക്കുമെന്നും ഹാര്‍ട്ട് ബീറ്റ്സ് ട്രോമകെയര്‍ സ്ഥാപകന്‍ നാദിര്‍ഷ പറഞ്ഞു. ഹാരിസ് രാജ, ഷെഫീര്‍, അയൂബ്, കൈന്‍ഡ് ഹാര്‍ട്ട് സംഘടനയുടെ ഭാരവാഹി ബിജു, വഹാബ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹിമ ബിനോയ് സ്വാഗതവും ഹേമന്ദ് നന്ദിയും പറഞ്ഞു.
ഹാര്‍ട്ട് ബീറ്റ്സ് പുറത്തിറക്കുന്ന രക്തദാതാക്കളുടെ ഡാറ്റ ബുക്കിന്റെ ഉദ്ഘാടനം റവ. ഫാ. ജോയ് കൂത്തൂര്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം കോര്‍ഡിനേറ്റര്‍ അനൂജയും എറണാകുളം കോര്‍ഡിനേറ്റര്‍ ഷെഫീറും ചേര്‍ന്ന് ഏറ്റുവാങ്ങി. കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കോര്‍ഡിനേറ്റര്‍മാരെ നാദിര്‍ഷ മെമന്റോ നല്കി ആദരിച്ചു.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഹാര്‍ട്ട് ബീറ്റ്സ് ട്രോമ കെയറിന്റെ തൃശൂരിലെ പ്രവര്‍ത്തകര്‍ ശാന്തിഭവനിലെത്തിയിരുന്നു. ഇവിടത്തെ സേവനങ്ങള്‍ അടുത്തറിഞ്ഞാണ് കിടപ്പു രോഗികള്‍ക്ക് മരുന്നുകള്‍ സംഭരിക്കുകയെന്ന വലിയ ദൗത്യം ഏറ്റെടുത്തത്.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations