Shanthibhavan Palliative Hospital - The First Palliative Hospital in India

അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍ റീജിയണല്‍ സെന്റര്‍ പറവട്ടാനിയില്‍ തുറന്നു

"അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍ റീജിയണല്‍ സെന്റര്‍ പറവട്ടാനിയില്‍ തുറന്നു"

"അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍
റീജിയണല്‍ സെന്റര്‍ പറവട്ടാനിയില്‍ തുറന്നു"

 

തൃശൂര്‍. ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് ആശുപത്രിയായ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ മൂന്നാം വാര്‍ഷിക സമ്മാനമായി പറവട്ടാനിയില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ തുറക്കുന്നു. പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി, ഫാര്‍മസി, ഫുള്ളിഓട്ടോമേറ്റഡ് ലാബ്, ഡയാലിസിസ് തുടങ്ങിയവ ഉള്‍പ്പടെയുള്ള സേവനം നല്‍കുന്ന അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍ റീജിയണല്‍ സെന്ററിന്റെ ഉദ്ഘാടനവും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ മൂന്നാം വാര്‍ഷികാഘോഷവും അഭയം പാലിയേറ്റീവ് കെയര്‍ ചെയര്‍മാനും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ചീഫ് പേട്രണുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. പതിനാലാമത് അഭയം - ശാന്തിഭവന്‍ റീജിയണല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞതിന് റവ.ഫാ. ജോയ് കൂത്തൂരിനെ ആര്‍ച്ച്ബിഷപ്പ് അഭിനന്ദിച്ചു. കുടുംബകേന്ദ്രീകൃത സാന്ത്വന പരിചരണം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നതാണ് അഭയം - ശാന്തിഭവന്റെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല സമറിയാക്കാരന്റെ മാതൃകയാണ് സാന്ത്വന പരിചരണത്തിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കമ്പനി വിലയ്ക്ക് മരുന്നുകള്‍ നല്‍കുന്നതും ലാഭമെടുക്കാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലാബ് സേവനങ്ങളും നല്‍കുന്നതും വലിയ കാരുണ്യ പ്രവൃത്തിയാണെന്നും ആര്‍ച്ച്ബിഷപ്പ് തുടര്‍ന്നു പറഞ്ഞു.

അഭയം പാലിയേറ്റീവ് കെയര്‍ ഡയറക്ടറും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ റവ.ഫാ. ജോയ് കൂത്തൂര്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി അവതരണം നടത്തി. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ ആദ്യ പേട്രണ്‍ ഡോ. മോന്‍സന്‍ മാവുങ്കല്‍ ആമുഖ പ്രഭാഷണവും തൃശൂര്‍ റേഞ്ച് ഐ ജി എസ് സുരേന്ദ്രന്‍ ഐ പി എസ് മുഖ്യപ്രഭാഷണവും നടത്തി. യോഗത്തില്‍ പറവട്ടാനി വിമലനാഥാ പള്ളി വികാരി റവ.ഫാ. ഡേവീസ് ചിറയത്ത് അദ്ധ്യക്ഷനായിരുന്നു.

ലാബ് സേവനത്തിന്റെ ഉദ്ഘാടനം റവ.ഫാ ജീമോന്‍ ബംഗ്‌ളാവ് പറമ്പിലും മൊബൈല്‍ ഫ്രീസറിന്റെ ഉദ്ഘാടനം ഹ്യുമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി സി അച്ചന്‍കുഞ്ഞും നിര്‍വ്വഹിച്ചു. ഹോംകെയര്‍ സേവനത്തിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം എല്‍ റോസിയും ഫാര്‍മസി സേവനത്തിന്റെ ഉദ്ഘാടനം ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്‍ രാജേന്ദ്രന്‍ പിള്ളയും നിര്‍വ്വഹിച്ചു. ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ക്ലെയര്‍ സന്യാസ സമൂഹത്തിന്റെ ഇന്ത്യന്‍ ഡെലഗേറ്റ് സിസ്റ്റര്‍ ജെസ്സി അന്ന, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ തെരസീന എഫ് എസ് സി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി, പറവട്ടാനി റീജിയണല്‍ സെന്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജോജു മഞ്ഞില, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ജെയിംസ് വളപ്പില തുടങ്ങിയവര്‍ പങ്കെടുത്തു.

വിമലനാഥാ പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ സ്റ്റീഫന്‍ ദേവസ്സിയുടെ പാട്ടും സിനിമാ താരങ്ങളായ ശ്രുതി ലക്ഷ്മി, ലയ ശ്രീലക്ഷ്മി എന്നിവരുടെ നൃത്തവും ഉണ്ടായിരുന്നു. ശാന്തിഭവന്‍ കുടുംബാംഗങ്ങളും നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. കൊടുങ്ങല്ലൂര്‍ നടന കൈരളി രംഗപൂജ അവതരിപ്പിച്ചു.

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍, അഭയം പാലിയേറ്റീവ് കെയര്‍, പ്രവാസി മലയാളി ഫെഡറേഷന്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, തോംസണ്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് അഭയം - ശാന്തിഭവന്‍ റീജിയണല്‍ സെന്ററുകളുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്.

 

 

 

 

 

 

 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together