Shanthibhavan Palliative Hospital - The First Palliative Hospital in India

Shanthibhavan Palliative Hospital stepped into 3rd Year

ശാന്തിഭവന്‍ പ്രവാസി മലയാളി ഫെഡറേഷനുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും സൗജന്യ പാലിയേറ്റീവ് ആശുപത്രി തുറക്കുന്നു.

 തൃശൂര്‍. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലും അഭയം പാലിയേറ്റീവ് കെയറും പ്രവാസി മലയാളി ഫെഡറേഷനുമായി കൈകോര്‍ത്ത് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രിയും പാലിയേറ്റീവ് - ഹെല്‍ത്ത് റീജിയണല്‍ സെന്ററുകളും സ്ഥാപിക്കുന്നു. ഇതിനു പുറമേ കന്യാകുമാരി ജില്ലയിലും പാലിയേറ്റീവ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ രണ്ടാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ പ്രവാസി മലയാളി ലെഫെഡറേഷന്റെ 14 ജില്ലാ പ്രതിനിധികള്‍ക്ക് ദീപശിഖ കൈമാറികൊണ്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് ആശുപത്രിയായ ശാന്തിഭവന്റെ ബില്ലുകളില്ലാത്ത 14 ആശുപത്രികളാണ് പുതുതായി തുറക്കാന്‍ ഒരുങ്ങുന്നത്. മരണാസന്നരായ രോഗികള്‍ ആശുപത്രികളില്‍ നിന്നും മടക്കി അയക്കുമ്പോള്‍ അവരെ സ്‌നേഹത്തോടെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും ശാന്തിഭവന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറ്റവും മാതൃകാപരമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പ്രവാസി മലയാളികളുടെ സഹായത്തോടെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് ആശുപത്രികള്‍ വരുന്നത് കഷ്ടപ്പെടുന്ന നിരവധി കിടപ്പു രോഗികള്‍ക്ക് ആശ്വാസം പകരുമെന്ന് കൃഷിമന്ത്രി പറഞ്ഞു.

നേരത്തെ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. പേട്രണ്‍ ഡോ. മോന്‍സന്‍ മാവുങ്കല്‍ അദ്ധ്യക്ഷനായിരുന്നു. ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി കോ ഫൗണ്ടറും സി ഇ ഒയുമായ ഫാ. ജോയ് കൂത്തൂര്‍ ആമുഖപ്രഭാഷണം നടത്തി. ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് ആശുപത്രിയാണെന്ന കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ റെക്കോര്‍ഡ് യോഗത്തില്‍ സമ്മാനിച്ചു. യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രസനാധിപന്‍ ബിഷപ്പ് ഏലിയാസ് മോര്‍ അത്തനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. വാര്‍ഷികാഘോഷങ്ങള്‍ക്ക് ആശംസകളുമായി പ്രശസ്ത സിനിമാ താരങ്ങളായ മിയ ജോര്‍ജ്ജും ബാലയുമെത്തി. ശാന്തിഭവന്റെ പ്രധാന പദ്ധതികളായ ദേവദേയം എല്‍ഡര്‍ വില്ലജിന്റെ പദ്ധതി പ്രഖ്യാപനം മിയയും ഇന്ത്യാസ് എവര്‍ ലോ കോസ്റ്റ് ഫാര്‍മസികളുടെ ഉദ്ഘാടനം ബാലയും നിര്‍വ്വഹിച്ചു

വിദ്യാഭ്യാസ മന്ത്രി പ്രഫസര്‍. സി രവീന്ദ്രനാഥ്്, അനില്‍ അക്കര എംഎല്‍എ
മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തക നസ്രത്ത് ജഹാന്‍, തോംസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡേവീസ് പുന്നേലി പറമ്പില്‍, പോലീസ് സെക്യൂരിറ്റി ഐ ജി - ജി ലക്ഷ്മണന്‍, തൃശൂര്‍ റൂറല്‍ പോലീസ് ചീഫ് എം കെ പുഷ്‌കരന്‍, പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ തെരസീന എഫ് എസ് സി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍. റൊസാല്‍ബ എഫ് എസ് സി തുടങ്ങിയവര്‍ സംസാരിച്ചു.

തോംസണ്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. പ്രായമേറിയവര്‍ക്ക് അടിയന്തര സഹായം ലഭിക്കുന്നതിനും ഉറ്റവരുമായി ബന്ധപ്പെടാനും കഴിയുന്ന എമര്‍ജന്‍സി കോളിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പോലീസ് സെക്യൂരിറ്റി ഐജി - ജി ലക്ഷ്മണന്‍ നിര്‍വ്വഹിച്ചു. ഐസൊലേറ്റഡ് വാര്‍ഡുകളും മുറികളും ഉള്‍പ്പെടുന്ന രണ്ടാം നിലയുടെ നിര്‍മ്മാണോദ്ഘാടനം പ്രവാസി മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ ജോസ് കാനാട്ടും ഇരിങ്ങാലക്കുട പരിധിയില്‍ ജനമൈത്രി പോലീസുമായി ചേര്‍ന്ന് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും ഇ സി എസ് സംവിധാനവും വ്യാപകമാക്കുന്നതിന്റെ ഉദ്ഘാടനം തൃശൂര്‍ റൂറല്‍ പോലീസ് ചീഫ് എം കെ പുഷ്‌കരനും നിര്‍വ്വഹിച്ചു.

 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together