ന്യായവില ഫാർമസി ചെവ്വൂരിൽ തുറന്നു
അഭയം പാലിയേറ്റീവ് കെയർ, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ, സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ ചെവ്വൂർ കോൺഫറൻസിന്റെയും സംയുക്ത സാരംഭമായ ന്യായവില ഫാർമസിയുടെ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി നിർവഹിച്ചു. ചെവ്വൂർ ജെ ജെ കോംപ്ലക്സിലാണ് ഫാർമസി തുറന്നിരിക്കുന്നത്. അതിരൂപത വികാരി ജനറാൾ മോൺ. തോമസ് കാക്കശ്ശേരി, ശാന്തിഭവൻ പാലിയേറ്റീവ് ഹോസ്പിറ്റൽ കോ ഫൗണ്ടറും സിഇഒയുമായ റെവ. ഫാ. ജോയ് കൂത്തൂർ, ചെവ്വൂർ പള്ളി വികാരി റെവ. ഫാ. വർഗീസ് കാഞ്ഞിരത്തിങ്കൽ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ഗുഡ് സമരിറ്റൻ കാർഡ് ഉപയോഗിച്ച് പാവപ്പെട്ടവരായ രോഗികൾക്ക് പർച്ചേസ് റേറ്റിൽ മരുന്നുകൾ ലഭിക്കും. പൊതു ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിലും ഈ ഫാർമസിയിൽ നിന്നും മരുന്നുകൾ ലഭിക്കും.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations