ദേവദേയം എല്‍ഡര്‍ വില്ലേജില്‍ മുതിര്‍ന്നവര്‍ക്കു ആകുലതകളില്ലാതെ താമസിക്കാം. മുതിര്‍ന്നവര്‍ക്കു വേണ്ടി ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഒരുക്കുന്ന പാര്‍പ്പിട പദ്ധതിയാണ് ദേവദേയം എല്‍ഡര്‍ വില്ലേജ്.
മുതിര്‍ന്നവര്‍ക്കു വേണ്ടി ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഒരുക്കുന്ന പാര്‍പ്പിട പദ്ധതിയാണ് ദേവദേയം എല്‍ഡര്‍ വില്ലേജ്. വൃദ്ധസദനമോ പകല്‍വീടോ ഒന്നുമല്ല, നിങ്ങളുടെ സ്വന്തം വീടു തന്നെയാണ്. ഒറ്റപ്പെടലിന്റെയോ വാര്‍ദ്ധക്യത്തിന്റെയോ ആകുലതകളില്ലാതെ സ്വതന്ത്രമായും സ്വസ്ഥമായും ജീവിക്കാന്‍ കഴിയുന്ന ശാന്തമായ ഒരിടമാണിത്. പ്രകൃതിയോട് ചേര്‍ന്നു കിടക്കുന്ന മൗണ്ടന്‍ ഓഫ് മേഴ്സിയില്‍ നിര്‍മ്മിക്കുന്ന പ്രത്യേക ഫ്ളാറ്റ് സമുച്ചയമാണിത്. വൃദ്ധര്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കാമെന്നതിനു പുറമേ കിടപ്പുരോഗികളുടെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അതിനു വേണ്ട ബെഡ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ സിസ്റ്റം, പ്രത്യേക ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ടെന്നു മാത്രമല്ല ഫുള്ളി ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകളാണ് ദേവദേയത്തിലുള്ളത്.
കൂടാതെ ഡോക്ടറുടെ സേവനവും പാലിയേറ്റീവ് കെയറും സൗജന്യമായി ലഭിക്കും. ലാബ് പരിശോധനകള്‍ നടത്താനും മരുന്നുകള്‍ വാങ്ങാനും ശാന്തിഭവന് പാലിയേറ്റീവ് ആശുപത്രിയിലെ നോണ്‍ പ്രോഫിറ്റ് ലാബ് - ഫാര്‍മസി സൗകര്യങ്ങള്‍ ലഭ്യമാണ്. ഭക്ഷണത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള ഒരുക്കിയിട്ടുണ്ട്. പാചകം ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്ക്കായി ദേവദേയത്തിനോട് ചേര്‍ന്ന് എല്ലാ തരം ഭക്ഷണവും ലഭ്യമാവുന്ന അത്യാധുനിക റസ്റ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും ന്യായമായ വിലയില്‍ മായം കലരാത്ത ഭക്ഷണം ലഭിക്കുമെന്നു മാത്രമല്ല റൂം സര്‍വ്വീസും ഏര്‍പ്പെടുത്തിയിരിക്കുന്നു.
Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.
Fellowships Donations