Shanthibhavan Palliative Hospital - The First Palliative Hospital in India

ഡിഐജി എസ് സുരേന്ദ്രനും കുടുംബവും ശാന്തിഭവന്‍ സന്ദര്‍ശിച്ചു

Thrissur Range DIG S.Surendran and his Family visited Shanthibhavan Palliative Hospital

പല്ലിശ്ശേരി. തൃശൂര്‍ ഡി.ഐ.ജി.യായി ചുമതലയേറ്റ എസ്. സുരേന്ദ്രന്‍ - ഐ പി എസ് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാനെത്തി. കുടുംബ സമേതമാണ് അദ്ദേഹം ശാന്തിഭവനിലേക്ക് എത്തിയത്. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എന്നിവരുടെ നേതൃത്വത്തില്‍ ഡിഐജിയ്ക്കും കുടുംബത്തിനും ഊഷ്മളമായ സ്വീകരണം നല്‍കി. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ പേട്രണ്‍ ഡോ. മോന്‍സന്‍ മാവുങ്കല്‍ ഒപ്പമുണ്ടായിരുന്നു. ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫാ.ജോയ് കുത്തൂര്‍ വിശദീകരിച്ചു. 
 
തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കിടപ്പുരോഗികളെയും കൂട്ടിരിപ്പുകാരുമായും ഡിഐജി സംസാരിച്ചു. ജനമൈത്രി പോലീസുമായി സഹകരിച്ച് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ നടപ്പാക്കുന്ന സാന്ത്വന പരിചരണ പദ്ധതിക്ക് ഡിഐജി - എസ് സുരേന്ദ്രന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. നേരത്തെ കൊച്ചി റേഞ്ച് ഡിഐജിയായിരുന്ന എസ് സുരേന്ദ്രന്‍ കഴിഞ്ഞ ജൂണിലാണ് തൃശൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്. തൃശൂര്‍ ജില്ലയുടെ ക്രമസമാധനചുമതലയും അദ്ദേഹത്തിനാണ്.


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together