Shanthibhavan Palliative Hospital - The First Palliative Hospital in India

ചൊവ്വൂരിലെ യുവാക്കളുടെ നേതൃത്വത്തില്‍ ശാന്തിഭവനില്‍ സൗജന്യ ഭക്ഷണ വിതരണം

Free Food Delivery to Shanthibhavan IP Patients by Chevoor Youth

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചൊവ്വൂരിലെ യുവാക്കളുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. വിവിധ വീടുകളില്‍ നിന്നും ശേഖരിച്ചാണ് യുവാക്കളുടെ സംഘം ഉച്ചഭക്ഷണപ്പൊതികള്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായി നല്‍കുന്നതിന് പുറമേ ഭക്ഷണവും സൗജന്യമായി തന്നെയാണ് നല്‍കുന്നത്. കൂടാതെ എല്ലാ രോഗികളുടെയും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം സൗജന്യമായി തന്നെ നല്‍കുന്നു. ഈ സൗജന്യ ഭക്ഷണ വിതരണത്തിനാണ് ചൊവ്വൂരിലെ നല്ല യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. ഇതിന് നേതൃത്വം നല്‍കിയ എല്ലാവരെയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍ അഭിനന്ദിച്ചു. മറ്റ് മേഖലകളിലെ യുവജനങ്ങള്‍ക്കും ഉച്ചഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്ന മാതൃകാപരമായ പ്രവൃത്തിയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together