Shanthibhavan Palliative Hospital - The First Palliative Hospital in India

Fr. Joy Koothur was awarded for Best Social Service by Chamber of Commerce

മികച്ച സാമൂഹ്യ സേവനത്തിനുളള ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ അവാര്‍ഡ് ഫാ. ജോയ് കൂത്തൂര്‍ ഏറ്റുവാങ്ങി

തൃശൂര്‍. മികച്ച സാമൂഹ്യ സേവനത്തിന് ചേമ്പര്‍ ഓഫ് കോമേഴ്‌സ് നല്‍കുന്ന  ടി പി സീതാരാമന്‍ മെമ്മോറിയല്‍ അവാര്‍ഡ് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ ഫാ. ജോയ് കൂത്തൂരിന് സമ്മാനിച്ചു. ചേമ്പര്‍ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാറാണ് അവാര്‍ഡ് സമ്മാനിച്ചത്. 
കിടപ്പുരോഗികള്‍ക്കും മരണാസന്നര്‍ക്കും നിരാലംബര്‍ക്കും വേണ്ടി സൗജന്യമായി പ്രവര്‍ത്തിക്കുന്ന ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കണമെന്ന്് കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു. നമ്മുടെ ജീവിതം എത്ര ഭാഗ്യമുളളതാണെന്ന് അവിടെയുളള രോഗികളെ കണ്ടാല്‍ മനസ്സിലാവും. ശാന്തിഭവന്റെ സൗജന്യ സേവനങ്ങള്‍ക്ക് എല്ലാവരും പിന്തുണ നല്‍കണമെന്നും ടി എസ് പട്ടാഭിരാമന്‍ തുടര്‍ന്നു പറഞ്ഞു.
 
ചേമ്പര്‍ ഓഫ് കോമേഴ്‌സ് നല്‍കിയ അവാര്‍ഡ് ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയുടെ ചീഫ് പേട്രണ്‍ കൂടിയായ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗത്തില്‍ ഫാ. ജോയ് കൂത്തൂര്‍ പറഞ്ഞു. ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ക്ലയേഴ്‌സ് സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തങ്ങളാണ് ആശുപത്രിയെ മുന്നോട്ടു നയിക്കുന്നത്. കിടപ്പുരോഗികള്‍ക്കും മരണാസന്നര്‍ക്കും നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിലേക്ക് എല്ലാവരേയും ഫാ. ജോയ് കൂത്തൂര്‍ സ്വാഗതം ചെയ്തു.
 
യോഗത്തില്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി ആര്‍ വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു.  ചേമ്പര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി എം ആര്‍ ഫ്രാന്‍സീസ്, ട്രഷറര്‍ ടി എ ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. 
 
 
കിടപ്പുരോഗികള്‍ക്കും മരണാസന്നര്‍ക്കും നിരാംലബര്‍ക്കും വേണ്ടി സൗജന്യമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍. തൃശൂര്‍ ആറാട്ടുപുഴയ്ക്കടുത്ത് പല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രി നോ - ബില്‍ ഹോസ്പിറ്റല്‍ എന്നാണ് അറിയപ്പെടുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന കിടപ്പുരോഗികള്‍ക്ക് ചികിത്സ, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാം സൗജന്യമായാണ് നല്‍കുന്നത്. കൂടാതെ ആശുപത്രിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയം - ശാന്തിഭവന്‍ പാലിയേറ്റീവ് ആന്റ് ഹെല്‍ത്ത് റീജിയണല്‍ സെന്ററുകളിലൂടെ വീടുകളില്‍ കഴിയുന്ന കിടപ്പു രോഗികള്‍ക്കും സൗജന്യ പരിചരണം നല്‍കുന്നുണ്ട്. കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം, വെന്റിലേറ്റര്‍, ഐ സി യു, അള്‍ട്രാ സൗണ്ട സ്‌കാന്‍, ഡയാലിസിസ് എന്നീ  സേവനങ്ങളും ആശുപത്രിയില്‍ സൗജന്യമാണ്.
 
കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂറും ഈ സൗജന്യ സേവനം ലഭ്യമാണ്. തൃശൂര്‍, എറണാകു്‌ളം ജില്ലകളിലായി 13 റീജിയണല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ ഒപി, ഫിസിയോ തെറാപ്പി, രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭിക്കുന്ന ഫാര്‍മസി, തീരെകുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന ലാബ് തുടങ്ങിയ സൗകര്യങ്ങളൊക്കെ റീജിയണല്‍ സെന്ററുകളില്‍ ലഭ്യമാണ്. പ്രവാസി മലയാളി ഫെഡറേഷനുമായി സഹകരിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കന്യാകുമാരി ജില്ലയിലും സൗജന്യ പാലിയേറ്റീവ് ആശുപത്രികള്‍ നിര്‍മ്മിക്കാനുളള ശ്രമങ്ങള്‍ക്കും തുടക്കം കുറിച്ചു കഴിഞ്ഞു.


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together