Shanthibhavan Palliative Hospital - The First Palliative Hospital in India

എറണാകുളം സോണിനു കീഴിലുളള ആദ്യ റിജിയണല്‍ സെന്റര്‍ അശോകപുരത്ത്‌ പ്രവര്‍ത്തനം തുടങ്ങി

കിടപ്പുരോഗികള്‍ക്ക്‌ സാന്ത്വനമായി അഭയം - ശാന്തിഭവന്‍ ആദ്യ റീജിയണല്‍ സെന്റര്‍ അശോകപുരത്ത്‌ തുറന്നു

ആലുവ. അഭയം ഏര്‍ളി മെഡിക്കല്‍ ഡിറ്റക്ഷന്‍ സെന്ററിന്റെയും ശാന്തിഭവന്‍ പാലിയേറ്റീവ്‌ ഹോസ്‌പിറ്റലിന്റെയും എറണാകുളം സോണിനു കീഴിലുളള ആദ്യ റിജിയണല്‍ സെന്റര്‍ അശോകപുരത്ത്‌ പ്രവര്‍ത്തനം തുടങ്ങി. ഫ്രാന്‍സിസ്‌കന്‍ സിസ്‌റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ ക്ലെയര്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറല്‍ സിസ്‌റ്റര്‍ മരിയ ക്യാര കള്ളിയത്ത്‌ പറമ്പില്‍ സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. നിരാലംബരായ കിടപ്പുരോഗികളെ പരിചരിക്കാന്‍ കഴിയുന്നത്‌ വലിയ കാരുണ്യ പ്രവൃത്തിയായാണ്‌ കാണുന്നതെന്ന്‌ മദര്‍ ജനറല്‍ പറഞ്ഞു. പലരീതിയില്‍ ഏറെ കഷ്ടതകള്‍ അനുഭവിക്കുന്നവരാണ്‌ കിടപ്പു രോഗികള്‍. ഇവര്‍ക്കെല്ലാം ആശ്വാസം നല്‍കുന്ന പരിപാടികളാണ്‌ ശാന്തിഭവന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌. എല്ലാ ജില്ലകളിലും ഇത്തരം ആശുപത്രികള്‍ വേണമെന്നാണ്‌ ശാന്തിഭവന്‍ ആഗ്രഹിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ എറണാകുളം സോണ്‍ ആരംഭിച്ചിരിക്കുന്നതെന്നും മദര്‍ജനറല്‍ സിസ്റ്റര്‍ മരിയ ക്യാര ചൂിക്കാട്ടി. 

യോഗത്തില്‍ ചൂര്‍ണിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉദയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ശാന്തിഭവന്‍ പാലിയേറ്റീവ്‌ ഹോസ്‌പിറ്റല്‍ കോ ഫൗറും സി ഇ ഒയുമായ ഫാ. ജോയ്‌ കൂത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. സത്യമുളള ശുശ്രഷയാണ്‌ സാന്ത്വന പരിചരണത്തിലൂടെ നല്‍കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും മികച്ച സഹകരണമാണ്‌ സാന്ത്വന പരിചരണ പദ്ധതിക്ക്‌ ലഭിക്കുന്നത്‌. ചൂര്‍ണിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ പി ഉദയകുമാറിന്റെ സേവനങ്ങളെ ഫാ. ജോയ്‌ കൂത്തൂര്‍ പ്രത്യേകം അഭിനന്ദിച്ചു. റീജിയണല്‍ സെന്ററിലൂടെ കൂടുതല്‍ കിടപ്പുരോഗികള്‍ക്ക്‌ സാന്ത്വനം എത്തിക്കുന്നതിന്‌ നാനാജാതി മതസ്ഥരായ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അസീസി ഭവന്‍ സുപ്പീരിയര്‍ ബ്രദര്‍ ബെന്നി ആപ്പാച്ചിറ, അശോകപുരം സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഇടവക വികാരി ഫാ. ആന്റണി പുതിയാപറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശാന്തിഭവന്‍ പാലിയേറ്റീവ്‌ കെയര്‍ ആശുപത്രി ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ തെരസീന സ്വാഗതവും ജോളി പടമാട്ടുമ്മേല്‍ നന്ദിയും പറഞ്ഞു. ജോജോ മേനാച്ചേരി, ചാര്‍ളി വലിയവീട്ടില്‍, ജോണ്‍സ്‌ ആലുക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചൂര്‍ണിക്കര, കീഴുമാട്‌ പഞ്ചായത്ത്‌ പരിധിയില്‍പ്പെടുന്ന കിടപ്പു രോഗികള്‍ക്കാണ്‌ ഈ റീജിയണല്‍ സെന്ററിന്റെ സേവനം ലഭ്യമാവുക. പാലിയേറ്റീവ്‌ കെയര്‍, ഫിസിയോതെറാപ്പി, ലാബ്‌, ഫാര്‍മസി, തുടങ്ങി എല്ലാ സേവനങ്ങളും സെന്ററില്‍ സൗജന്യമായി ലഭിക്കും. തൃശൂര്‍ ജില്ലയില്‍ കിടപ്പു രോഗികള്‍ക്ക്‌ നല്‍കി വരുന്ന സൗജന്യ ചികിത്സയും സേവനങ്ങളുമാണ്‌ എറണാകുളം സോണിലേക്കും വ്യാപിപ്പിക്കുന്നത്‌.

കഴിഞ്ഞ മാര്‍ച്ച്‌ 10നാണ്‌ എറണാകുളം സോണിന്റെ പ്രവത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. സോണുകള്‍ക്ക്‌ കീഴില്‍ പ്രാദേശിക അടിസ്ഥാനത്തിലാണ്‌ റീജിയണല്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത്‌. പഞ്ചായത്തുകളും വാര്‍ഡുകളും കേന്ദ്രീകരിച്ച്‌ സഹായം ആവശ്യമുളള മുഴുവന്‍ കുടുംബങ്ങളിലേക്കും സേവനം എത്തിക്കുകയാണ്‌ ലക്ഷ്യം 


Ready to do something wonderful in life?

Your contributions, big or small, is about to bring joy and relief to thousands of human beings. Be with us in this journey and let us do great things together.

Fellowships Donations

Are you ready to volunteer?

Join our team today and let us bring a thousand smiles together